കളമശേരി സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നോതാവ് വിഡി സതീശന്‍.
രണ്ടുവതവണ സ്‌ഫോടനം ഉണ്ടായി. സ്‌ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചത്. ബാക്കിയുള്ളവര്‍ക്ക് പൊളേളലേറ്റതായി വിഡി സതീശന്‍ പറഞ്ഞു.
ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ കൊടുക്കുകയെന്നതാണ്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ആവശ്യമില്ലാത്ത പ്രചാരണം നടത്തരുത്. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു.
പരിക്കേറ്റവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും പൊലീസ് വിവരം നല്‍കും. സ്ഥലം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.