കളക്ടർ കുഴിനഖ ചികിത്സക്ക് വിളിച്ചുവരുത്തിയ സംഭവം; വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പിന്റെ അനുനയനീക്കം

തിരുവനന്തപുരം കളക്ടർ കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിൽ വിവാദം അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് സെക്രട്ടറി കളക്ടറുമായും ഡോക്ടർമാരുടെ സംഘടനയുമായും ഐഐഎസ് അസോസിയേഷനുമായും ചർച്ച നടത്തി.

വിവാദത്തിൽ തുടർനീക്കങ്ങളും പ്രതികരണങ്ങളും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അനുനയശ്രമം. കളക്ടറുടെ രോഗവിവരം പരസ്യപ്പെടുത്തിയതിനും വിവാദമുണ്ടാക്കിയതിനും ഡോക്ടർമാർക്കെതിരെ നടപടി വേണമെന്ന് ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. വിവാദം ശക്തമായതോടെയാണ് ആരോഗ്യവകുപ്പിന്റെ ഇടപെടൽ. സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *