കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല; ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നത്: സതീശൻ

കര്‍ണാടകത്തിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ മര്യാദകെട്ട പ്രചരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉരുള്‍ പൊട്ടലുണ്ടായ എത്രയോ സ്ഥലങ്ങളില്‍ ഇതുവരെ ആളുകളെ കണ്ടെത്തിയിട്ടിയില്ല.

കവളപ്പാറയില്‍ എത്രയോ പേരെ തിരിച്ചു കിട്ടാനുണ്ട് എന്നതൊക്കെ മറന്നു പോയി. കര്‍ണാടകത്തിലെ കാര്‍വാര്‍ എംഎല്‍എ ഇതുവരെ ആ സ്ഥലത്തു നിന്ന് മാറിയിട്ടില്ലെന്നും സതീശൻ പറഞ്ഞു.  മണ്ണിടിച്ചിലിന് സാധ്യതയുണ്ടായിരുന്ന സ്ഥലത്ത് ശ്രമകരമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കവളപ്പാറയില്‍ പത്തു ദിവസം കഴിഞ്ഞും ആളെ കണ്ടെത്തിയിട്ടില്ലേ. വാര്‍ത്ത നല്‍കിയും നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞും കര്‍ണാടകത്തിന് എതിരായ വികാരം ഉണ്ടാക്കുന്നതു ശരിയല്ല.

നിരവധി പേരെയാണ് കേരളത്തില്‍ തിരിച്ചു കിട്ടാനുള്ളതെന്നതൊക്കെ മറന്നു പോയി. ഉരുള്‍പൊട്ടി ഉണ്ടാകുന്ന മണ്ണും കല്ലും കാണാത്തവരാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും സതീശൻ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം. ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാർഥിച്ചതല്ലേ. അതുപോലെ കര്‍ണാടകത്തിലെ രക്ഷാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും പ്രാർഥിക്കണമെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *