കരുവന്നൂർ തട്ടിപ്പ് കേസ്; സി പി എമ്മിനെതിരെ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെ കൂടുതൽ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർമാർ. സി പി എമ്മിലെ വലിയ നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കി എന്നും അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോണുകളെല്ലാം പാസാക്കിയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിലെ സി പി ഐ പ്രതിനിധികളായ സുഗതൻ, ലളിതൻ എന്നിവർ വെളിപ്പെടുത്തി. സി പി എം ജില്ലാ കമ്മിറ്റി അംഗമായ സി കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാർട്ടി നിയന്ത്രണമെന്നും അവർ ആരോപിച്ചു.

വലിയ ലോണുകളിൽ ഒന്നും തങ്ങൾ ഒപ്പിട്ടിരുന്നില്ലെന്നും ഇവ രഹസ്യമായി പാസാക്കിയശേഷം പ്രസിഡന്റ് മാത്രം ഒപ്പിട്ട് മിനിട്ട്‌സ് ബുക്കിൽ എഴുതിച്ചേർക്കുകയായിരുന്നു എന്നും ഇ ഡിയുടെ നിലവിലെ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്നും അവർ പറഞ്ഞു.തട്ടിപ്പ് തിരിച്ചറിഞ്ഞ് പരാതിയുമായി ചെന്നപ്പോൾ സിപിഎം നേതാക്കൾ അവഗണിച്ചു. സിപിഐ നേതാക്കളും സഹായിച്ചില്ലെന്ന് ലളിതനും സുഗതനും ആരോപിക്കുകയും ചെയ്തു. സി പി ഐ പ്രതിനിധികളായി മൂന്നുപേരാണ് ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നത്. ഇവർക്ക് 8.5 കോടി രൂപയുടെ റവന്യൂ റിക്കവറി നോട്ടീസും ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *