‘കട തുറക്കുമെന്ന് പറഞ്ഞവർ കട പൂട്ടുന്ന തിരക്കിൽ’ ; രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

രാഹുൽ ഗാന്ധിയെയും പ്രതിപക്ഷത്തേയും പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരേ ഉത്പന്നം പല തവണ അവതരിപ്പിച്ചത് കൊണ്ട് കാര്യമില്ലെന്നും കട തുറക്കുമെന്ന് പറഞ്ഞവർ ഇപ്പോൾ കട പൂട്ടുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബം ഒരു രാഷ്ട്രീയ പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും പറഞ്ഞ അദ്ദേഹം കോൺഗ്രസ് പതിറ്റാണ്ടുകൾ അധികാരത്തിൽ നിന്ന് പുറത്ത് നിൽക്കും എന്ന് ശപഥം എടുത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ഒരുനല്ല പ്രതിപക്ഷമാകാൻ കോൺഗ്രസിന് 10 വർഷം അവസരം ലഭിച്ചെന്നും എന്നാൽ അവർ അവസരം നശിപ്പിച്ചെന്നും പ്രതിപക്ഷമാകാൻ യോഗ്യതയുള്ള പാർട്ടികളെ മുന്നോട്ട് വരുന്നതിൽ നിന്ന് കോൺഗ്രസ് തടഞ്ഞെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഒരുനല്ല പ്രതിപക്ഷത്തിന്റെ ആവശ്യം രാജ്യത്തിനുണ്ടെന്നും കുടുംബാധിപത്യം കോൺഗ്രസിനെ നശിപ്പിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *