‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന ഇ പി ജയരാജൻ്റെ പുസ്തകം ഇന്ന് പ്രസിദ്ധീകരിക്കില്ല; നിർമ്മിതിയിൽ സാങ്കേതിക പ്രശ്നമെന്ന് ഡി സി ബുക്‌സ്

കട്ടൻ ചായയും പരിപ്പുവടയും എന്ന ഇ പി ജയരാജൻ്റെ പുസ്തകത്തിന്റെ പ്രസാധനം ഡി സി ബുക്‌സ് നീട്ടിവച്ചു. നിർമ്മിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചു ദിവസത്തേക്ക് പ്രസിദ്ധീകരണം നീട്ടി വച്ചിരിക്കുന്നു എന്നാണ് ഔദ്യോഗിക ഫെയ്സ്ബുക് പേജിലൂടെ പ്രസാധകരായ ഡി സി ബുക്‌സ് അറിയിച്ചിരിക്കുന്നത്.

ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണെന്നും വിവാദത്തിൽ ഡി സി ബുക്‌സ് ഈ കുറിപ്പിൽ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഇ പി ജയരാജൻ ഡി സി ബുക്‌സുമായി കരാർ ഒപ്പിട്ടിരുന്നുവെന്നാണ് വിവരം. പുസ്‌തകത്തിൻ്റെ പ്രസാധന അവകാശം ഡിസിക്ക് തന്നെയാണെന്ന് പ്രസാധക കമ്പനി അധികൃതർ പറ‌ഞ്ഞു. എന്നാൽ പരസ്യ പ്രതികരണത്തിന് ഡി സി ബുക്‌സ് തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *