ഓം പ്രകാശ് പ്രതിയായ ലഹരി കേസ്; നടന്‍ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗമാര്‍ട്ടിനെയും ചോദ്യം ചെയ്യും

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ സിനിമാ താരങ്ങള്‍ക്കെതിരെ കൂടുതല്‍ കണ്ടെത്തലുമായി പൊലീസ്. നടന്‍ ശ്രീനാഥ് ഭാസിയും നടി പ്രയാഗമാര്‍ട്ടിനും എത്തിയത് ഓം പ്രകാശ് ഒരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന് സൂചന നൽകി പൊലീസ്. എന്നാൽ താരങ്ങൾ ഇത് നിഷേധിച്ചു.

ഓം പ്രകാശിന്റെ മുറിയില്‍ തന്നെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ഇരുവരെയും എത്തിച്ച ബിനു ജോസഫില്‍ നിന്നുമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചത്.

ഉടന്‍ താരങ്ങളുടെ മൊഴി എടുക്കും. എന്നാല്‍ ഇരുവര്‍ക്കും ഓം പ്രകാശിനെ നേരിട്ട് പരിചയമില്ലെന്നാണ് കണ്ടെത്തല്‍. ബിനു ജോസഫ് വഴിയാണ് ഇവര്‍ ഹോട്ടല്‍ മുറിയില്‍ എത്തിയത്. ആളുകളുടെ എണ്ണം കൂടിയതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്.

കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ഇവരെക്കൂടാതെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *