ഒരു കേന്ദ്രമന്ത്രിക്ക് ചേരാത്ത പ്രസ്താവന; സുരേഷ് ഗോപിക്കെതിരെ മന്ത്രി അബ്‍ദുറഹ്മാൻ

പാലക്കാട് വഖഫ് ഭൂമിയില്ലെന്ന് മന്ത്രി വി അബ്‍ദുറഹ്മാൻ പറഞ്ഞു. മറിച്ചുള്ള പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു കേന്ദ്ര മന്ത്രിക്ക് ചേരാത്ത പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയതെന്നും മന്ത്രി തുറന്നടിച്ചു. മുനമ്പം പ്രശ്നത്തില്‍ സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം ആരോപണങ്ങൾ തെറ്റാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു. നികുതി സ്വീകരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയത് സർക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വഖഫിലെ വിവാദപ്രസ്താവനയിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്നാണ് പരാതി. കോൺഗ്രസ്‌ നേതാവ് അനൂപ് വി ആർ ആണ് പരാതി നൽകിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം. 

Leave a Reply

Your email address will not be published. Required fields are marked *