എഡിജിപി എം.ആർ അജിത്കുമാറിന് എതിരായ നടപടിക്ക് മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഇടതുപക്ഷ ഗവൺമെന്റ് എന്ത് ചെയ്യണമോ അത് ചെയ്യും. മുഹൂർത്തമല്ല, നിലപാടാണ് പ്രധാനം. ഏത് വിഷയത്തിലും ഇടതുപക്ഷ പരിഹാരം മാത്രമാണ് സിപിഐ നിലപാട് എന്നും ബിനോയ് വിശ്വം പറഞ്ഞു.
എം.ആർ അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് നീക്കുമെന്ന് ബിനോയ് വിശ്വം കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന എക്‌സിക്യൂവിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എഡിജിപിയെക്കുറിച്ചുള്ള ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകിട്ട് മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.