‘എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശോഭ സുരേന്ദ്രൻ ശ്രമിച്ചു’; ആവശ്യപ്പെട്ട തുക കൂടിപ്പോയതിനാൽ നടന്നില്ലെന്ന് നന്ദകുമാർ

ആലപ്പുഴ ലോക്സഭ മണ്ഡലം സ്ഥാനാർത്ഥിയായ ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബിജെപി വിടാൻ തീരുമാനിച്ചിരുന്നെന്നും, നിയമസഭ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയെന്നും നന്ദകുമാർ. ആവശ്യപ്പെട്ട തുക കൂടിപ്പോയതിനെ തുടർന്നാണ് ഇത് നടക്കാതെ പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജനും ശോഭ സുരേന്ദ്രനും തമ്മിൽ കണ്ടിട്ടില്ലെന്നും നന്ദകുമാർ തുറന്നുപറഞ്ഞു.

ശോഭ ശുദ്ധ അസംബന്ധമാണ് പറയുന്നതെന്നും കൂടിക്കാഴ്ചയിൽ ഇ.പിക്ക് ഒരു റോളുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയരാജന്റെ മകന്റെ ഫ്‌ളാറ്റിൽ കൂടിക്കാഴ്ച നടത്തി എന്ന കാര്യം സത്യമാണ്. ആ കൂടിക്കാഴ്ചയിൽ ശോഭ സുരേന്ദ്രൻ ഇല്ലെന്നും അവർക്ക് ഒരു പങ്കുമില്ലെന്നും നന്ദകുമാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *