‘എല്ലാം മാധ്യമ സൃഷ്ടി; മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിന് ബിജെപിക്കുള്ളില്‍ പ്രശ്നമില്ല’: അനില്‍ ആൻ്റണി

മിസോറാമില്‍ ബിജെപിക്ക് നേട്ടമെന്ന് ബിജെപി നേതാവ് അനില്‍ ആൻ്റണി. രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞെന്ന് അനില്‍ ആൻ്റണി പറഞ്ഞു.

പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഇല്ലാതായി. മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനില്‍ ആന്റണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം വന്നത്. 

അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. മധ്യപ്രദേശില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ശിവരാജ്സിംഗ് ചൗഹാൻ തുടരട്ടെ എന്നാണ് നിലവിലെ ധാരണ. പുതുമുഖത്തെ കൊണ്ടുവരാൻ ദേശീയ നേതൃത്വം ആലോചിച്ചെങ്കിലും, ചൗഹാന്‍റെ ജനപ്രീതി പരിഗണിച്ചേക്കും. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും നരേന്ദ്ര സിംഗ് തോമറും ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിക്കുന്നവരാണ്.

Leave a Reply

Your email address will not be published. Required fields are marked *