‘എല്ലാം കഴിഞ്ഞ് രാജി കൊണ്ട് പരിഹാരമാകുമോ?, പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’; വിഡി സതീശൻ

കണ്ണൂരിൽ എഡിഎം നവീൻ കുമാറിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനരോഷം ഭയന്നാണ് രാജി. അതു കൊണ്ട് കാര്യമില്ലെന്നുംം സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ക്ഷണിക്കപ്പെടാതെ എത്തി, പിന്നെ വാക്കുകൾ കൊണ്ട് ഒരു മനുഷ്യ ജീവൻ അവസാനിപ്പിച്ചു.

എല്ലാം കഴിഞ്ഞ്, രാജി കൊണ്ട് പരിഹാരമാകുമോ? ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയുടേയും അച്ഛൻ നഷ്ടപ്പെട്ട മക്കളുടെയും വേദന ഇല്ലാതാകുമോ? പൊലിഞ്ഞ ജീവൻ തിരിച്ച് കൊടുക്കാൻ ആകുമോ? എന്നും സതീശൻ ചോദിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ 3 ദിവസത്തിന് ശേഷമാണ് സിപിഎം നടപടി സ്വീകരിച്ചത്. ആരോപണ വിധേയയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *