എന്ത്കൊണ്ട് മറ്റ് സമുദായനേതാക്കളെ കാണുന്നില്ല; കോൺഗ്രസിൽ ചേരുന്നവര്‍ പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്ന് കെ. സുരേന്ദ്രന്‍

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്ന് ബിജെപി സംസ്ഥാന  പ്രസിഡണ്ട് കെ. സുരേന്ദ്രൻ പറഞ്ഞു. എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.

എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻ മാരെ കാണുന്നില്ല?, എന്ത് കൊണ്ട് വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ല.പാലക്കാട്ടെ കോൺഗ്രസ് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു.

ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടി. സമ്മർദ്ദ ശക്തികൾക്ക് കോൺഗ്രസ് വഴങ്ങി. വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ഭയന്നാണിതെന്നും അദ്ദേഹം പറഞ്ഞു. പിഎഫ്ഐ  ബന്ധം നിഷേധിക്കാൻ വി.ഡി സതീശൻ  ഇതുവരെ തയ്യാറായിട്ടില്ല.എസ്ഡിപിഐ നോട്ടീസ് കൊണ്ട് വീട് കയറാൻ വി.ഡി സതീശന് നാണമില്ലേ. തെരഞ്ഞെടുപ്പ് ജയിക്കാൻ യുഡിഎഫ് വിനാശകരമായ കൂട്ടുകെട്ട്  ഉണ്ടാക്കി.

യുഡിഎഫ് എൽഡിഎഫ് വർഗീയ രാഷ്ട്രീയത്തിന് തിരിച്ചടി ഏൽക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണിത്.നഗരസഭാ ഭരണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തി.എന്താണ് ബിഡെപി  കൗൺസിലർമാരെ കുറിച്ച് കോണ്‍ഗ്രസ് വിചാരിക്കുന്നത്.പാവം കെ. സി വേണുഗോപാൽ വെറും കൈയ്യാലേ മടങ്ങി പോകേണ്ടി വന്നില്ലേ. വ്യാജ പ്രചരണത്തിന് തിരിച്ചടി  ഉണ്ടാകും.സന്ദീപിന്‍റെ  പാർട്ടി മാറ്റം എന്ത് ചലനം ഉണ്ടാക്കിയെന്നും അദ്ദേഹം ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *