എഡിജിപി പി വിജയൻ സംസ്ഥാന ഇൻറലിജൻസ് മേധാവി; ഉത്തരവിറക്കി

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എഡിജിപി പി വിജയനെ സംസ്ഥാന ഇൻറലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു. ഇതുസംബന്ധിച്ച നിർണായക ഉത്തരവിറങ്ങി. മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിൻറെ റിപ്പോർട്ടിനെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയൻ.

നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്. ഇൻറലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി വിജയനെ നിയമിച്ചിരിക്കുന്നത്. പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *