എം കെ രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് റിപ്പോർട്ട് തേടി

കെപിസിസി നേതൃത്വത്തിതിനെതിരായ എം.കെ.രാഘവൻ എംപിയുടെ വിമർശനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ റിപ്പോർട്ട് തേടി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനോടാണ് റിപ്പോർട്ട് തേടിയത്. ഉപയോഗിച്ച് വലിച്ചെറിയുക എന്നതാണ് കോൺഗ്രസ് രീതി’ എന്നായിരുന്നു രാഘവന്റെ പരാമർശം.

പാർട്ടിയിൽ വിയോജിപ്പും വിമർശനവും നടത്താൻ പറ്റാത്ത സ്ഥിതിയാണ്. ലീഗിൽ പോലും ഉൾപാർട്ടി ജനാധിപത്യം പുനഃസ്ഥാപിച്ചെന്നും എം.കെ.രാഘവൻ പറഞ്ഞു. സ്ഥാനവും മാനവും വേണമെങ്കില്‍ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അവസ്ഥയെന്നും എം.കെ. രാഘവന്‍ കോഴിക്കോട്ട് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *