ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട് ജില്ലയിൽ മാത്രം; ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്

ഉഷ്ണ തരംഗ മുന്നറിയിപ്പ് പാലക്കാട്‌ ജില്ലയിൽ മാത്രം. ജില്ലയിൽ സാധാരണയേക്കാൾ നാലു മുതൽ അഞ്ചു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. 40 ഡിഗ്രി സെൽഷ്യസ് ആണ് പാലക്കാട് ജില്ലയിലെ ഉയർന്ന താപനില. സംസ്ഥാനത്ത് അന്തരീക്ഷ താപനില ഇനിയും ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം ഇന്നലെ ചൂടിന് നേരിയ ശമനമുണ്ടായി.

ഒരു ജില്ലയിലും ഇന്നലെ ഉഷ്‌ണതരംഗം സ്ഥിരീകരിച്ചില്ല. പാലക്കാട് 40.4°cഉം കോഴിക്കോട് 37.8°cഉം തൃശൂരിൽ 37.3°cഉം ആലപ്പുഴയിൽ 37.1°c താപനിലയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ വേനൽമഴ ലഭിച്ചതും ചൂട് കുറയാൻ കാരണമായിട്ടുണ്ട്. ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ പുറം ജോലികൾക്ക് ഏർപ്പെടുത്തിയ സമയ നിയന്ത്രണം മെയ് 15 വരെ നീട്ടിയിട്ടുണ്ട്.

ഉച്ചയ്ക്ക് 12 മുതൽ 3 മണി വരെ പുറം ജോലികൾ ചെയ്യുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവധിക്കാല ക്ലാസുകൾ രാവിലെ 10 മണിക്ക് മുൻപ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *