‘ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ചൂണ്ടിക്കാണിച്ചത്’; മന്ത്രി റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്ന് കടകംപള്ളി

മന്ത്രി മുഹമ്മദ് റിയാസുമായി യാതൊരു പ്രശ്നവുമില്ലെന്നും മാധ്യമങ്ങൾ ആവശ്യമില്ലാതെ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതിൽ ചില ഉദ്യോഗസ്ഥർ കാണിക്കുന്ന അനാസ്ഥ മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചതെന്നും ടൂറിസം മന്ത്രി ഇക്കാര്യത്തിൽ കുറ്റക്കാരനല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ താൻ പറഞ്ഞതിലെവിടെയും മന്ത്രിക്കെതിരെ വിമർശനമില്ലെന്നും അദ്ദേഹം പറഞ്ഞു

തന്റെ മണ്ഡലത്തിൽ താൻ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് തുടക്കമിട്ട ആക്കുളം കായൽ പുനരുജ്ജീവന പദ്ധതി അട്ടിമറിക്കപ്പെടുന്നതായും സമയബന്ധിതമായി കരാറിൽ ഏർപ്പെടാതെ ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ടൂറിസം വകുപ്പ് കരാർ നീട്ടിക്കൊണ്ടു പോകുകയാണെന്നും കഴിഞ്ഞദിവസം അദ്ദേഹം ആരോപിച്ചിരുന്നു. വകുപ്പ് മന്ത്രി സഭയ്ക്ക് നൽകിയ ഉറപ്പുപോലും നാളിതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മന്ത്രി ഇതിന് മറുപടി പറയാതെ കിഫ്ബി റിപ്പോർട്ട് പ്രകാരം മുന്നോട്ടു പോകുമെന്നാണ് നിയമസഭയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *