‘ഉച്ചഭക്ഷണം ‘എസ്.സി, എസ്.ടി നേതാക്കളും ഒന്നിച്ച്’; കെ സുരേന്ദ്രൻ നയിക്കുന്ന യാത്രയുടെ പോസ്റ്റർ വിവാദത്തിൽ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം ‘എസ്.സി, എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്ററിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തുന്നത്.

അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്. കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന പരിപാടിയിൽ ബി. ഡി.ജെ.എസ് നേതാക്കൾ പങ്കെടുത്തില്ല. ജില്ലാ പ്രസിഡന്റ് ഗിരീഷ് പാമ്പനാൽ, സംസ്ഥാന സെക്രട്ടറി ബാബു പൂതമ്പാറ എന്നിവരാണ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടിയിരുന്നത്. ബിജെപി നേതാക്കളുടെ ഫോട്ടോ മാത്രം വേദിയിൽ പ്രദർശിപ്പിച്ചതിലും അമർഷമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *