ആശ വർക്കർമാരുടെ സമരം; അമ്പതാം ദിവസത്തിലേക്ക് കടന്നു: ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കും

സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വർക്കർമാരുടെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്നു.

ആശ വർക്കർമാരുടെ നിരാഹാര സമരം പതിനൊന്നാം ദിവസത്തിലേക്കും കടന്നു. സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കും.

നൂറോളം ആശ വർക്കർമാരാണ് മുടി മുറിക്കൽ സമരത്തിൽ പങ്കാളികളാകുന്നത്. രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ആശാ പ്രവർത്തകർ സമര വേദിയിൽ ഒത്തു കൂടും. അനുഭാവം പ്രകടിപ്പിച്ചെത്തുന്നവരും സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുടി മുറിക്കലിൽ പങ്കുചേരും.

Leave a Reply

Your email address will not be published. Required fields are marked *