ആലപ്പുഴയിൽ യുവാവിനെ വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചു; പിണങ്ങിയിറങ്ങിയ ഭാര്യയുമായി അക്രമി നീന്തി രക്ഷപ്പെട്ടു

ആലപ്പുഴയിൽ യുവാവിനെ അക്രമി വീടുകയറി വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പിണങ്ങിവന്ന ഭാര്യയുമായി സ്ഥലം വിട്ടു. രാമങ്കരിയിലാണ് സിനിമയെ സംഭവം അരങ്ങേറിയത്. സംഭവിച്ചത് ഇങ്ങനെ, വേഴപ്ര സ്വദേശി ബൈജുവിനാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമാണ്. ബൈജുവിനൊപ്പം ഉണ്ടായിരുന്ന യുവതിയുടെ ഭർത്താവായ സുബിനാണ് വെട്ടിയത്. യുവതി സുബിന്റെ മുൻ ഭാര്യയാണെന്നും പറയുന്നുണ്ട്. കുറച്ചുനാളായി സുബിനും ഭാര്യയും പിണക്കത്തിലായിരുന്നു. ഓണത്തിന് മുമ്പാണ് യുവതി ബൈജുവിനൊപ്പം താമസിക്കാൻ തുടങ്ങിയത്. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്തിലായിരുന്നു ബൈജുവിന്റെ വീട്. പുലർച്ചെ രണ്ടുമണിയോടെ നീന്തിയാണ് സുബിൻ ബൈജുവിന്റെ വീട്ടിൽ എത്തിയത്. തുടർന്ന് അവിടത്തന്നെ ഉണ്ടായിരുന്ന വാക്കത്തിയെടുത്താണ് ആക്രമിച്ചത്.

ബൈജുവിന്റെ കഴുത്തിനും വയറിനുമാണ് പരിക്കേറ്റത്. മാരകമായി വെട്ടേറ്റ ബൈജു ബോധരഹിതനായി വീണതോടെ സുബിൻ യുവതിയുമായി നീന്തി സ്ഥലംവിട്ടു. ഏറെ നേരം കഴിഞ്ഞ് ബാേധം വീണപ്പോഴാണ് താൻ ആക്രമിക്കപ്പെട്ട വിവരം ബൈജു കൂട്ടുകാരെ വിളിച്ചറിയിച്ചത്. അവരെത്തുമ്പോഴേക്കും രക്തത്തിൽ കുളിച്ച് ഏറെ അവശനായിരുന്നു ബൈജു. ഇയാൾ സുഖംപ്രാപിച്ചുവരുന്നതായും നില ഭദ്രമാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന. സുബിനെയും യുവതിയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാവുമെന്നുമാണ് പൊലീസ് പറയുന്നത്. തന്റെ ഭാര്യയെ ബൈജു ഒപ്പം കൂട്ടിയതാണോ സുബിന്റെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *