ആരിഫ് മുഹമ്മദ് ഖാൻ്റെ പെരുമാറ്റം എല്ലാ അതിരുകളും ലംഘിച്ചെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കുറ്റപെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്ത്. ഗവർണർ എന്ന പദവിക്ക് അദ്ദേഹം അർഹനല്ല.ആരിഫ് മുഹമ്മദ് ഖാന്‍റെ  പെരുമാറ്റം എല്ലാ അതിരുകളും ലംഘിച്ചാണ്.

ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ ആക്രമണം നടത്തുന്നു.ഗവർണറുടെ ഭീഷണികൾ ജനം തള്ളികളയും. വിദ്യാർത്ഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ട്. ചാൻസിലർ എന്ന പദവി ദുരുപയോഗം ചെയ്താണ് ആർഎസ്എസ് നോമിനികളെ സെനറ്റിലേക്ക് ശുപാർശ ചെയ്തത്.

വിദ്യാർത്ഥികൾ സമരം നടത്തുന്നതിന് ഗവർണർ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നു.ഭരണഘടന പദവി വഹിക്കുന്ന ഒരാൾക്ക് ഈ വിധം പെരുമാറാൻ ആകില്ലെന്നും  പൊളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *