അർ​ജുൻ്റെ ലോറിയിലെ മൃതദേഹത്തിൻ്റെ DNA ഫലം നാളെ ഉച്ചയോടെ

ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നും കണ്ടെടുത്ത അർജുൻ്റെ ലോറിയിൽ നിന്നും ലഭിച്ച ശരീരഭാഗത്തിൻ്റെ ഡിഎൻഎ പരിശോധന ഫലം വൈകുമെന്ന് സൂചന. നാളെ ഉച്ചയോടെ മാത്രമെ ഡിഎൻഎ പരിശോധന ഫലം ലഭിക്കുകയുള്ളു. സ്ഥിരീകരിച്ചാൽ മൃതശരീരം നാളെ വൈകീട്ടോടെ കുടുംബത്തിന് കൈമാറും. അതേസമയം മണ്ണിടിച്ചിലിൽ കാണതായ മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നായിരുന്നു ആദ്യം സൂചിപ്പിച്ചിരുന്നത്. ഗംഗാവലി പുഴയിൽ നിന്നും ബുധനാഴ്ച ഉയർത്തിയ ലോറി വ്യാഴാഴ്ച രാവിലെയാണ് ദേശീയ പാതയുടെ അരികിലേക്ക് കയറ്റിയത്. പിന്നീട് ലോറിയുടെ ക്യാബിൻ പൊളിച്ചു മാറ്റി. കാബിനിൽ നിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തി.

കഴിഞ്ഞ ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത- 66 ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *