അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് എംബി രാജേഷ് പറയുന്നത്; പ്രതികരണവുമായി സതീശൻ

തദ്ദേശ മന്ത്രിയുമായുള്ള കത്ത് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്.അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർഅഞ്ഞാഴി എന്നാണ് എംബി രാജേഷ് പറയുന്നത്. മഴക്കാല പൂർവ്വ ശുചീകരണത്തിൽ സര്‍ക്കാരിന് വൻ വീഴ്ച.ഹരിത കർമ്മ സേനയോട് ഒരു വിരോധവും ഇല്ല. സേവനങ്ങൾക്ക് യൂസർഫീ നിർബന്ധമാക്കിയ സർക്കാരിന്‍റെ  നടപടി തെറ്റാണ്.

വിവാദങ്ങളിലേക്ക് ഹരിത കർമ്മ സേനയെ വലിച്ചിടുന്നത് കുശാഗ്ര ബുദ്ധിയാണ്. മറുപടി പറയാൻ കാണിക്കുന്ന ബുദ്ധി സ്വന്തം വകുപ്പിനെ നന്നാക്കാൻ വിനിയോഗിക്കാമായിരുന്നു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണ്ണമായും സഹകരിക്കും. മാലിന്യ സംസ്കരണത്തിന്‍റെ  കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല, സർക്കാരും വകുപ്പും  പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *