അനുമതി ഇല്ലാതെ വെടിക്കെട്ട്: തെക്കുംപുറം കരയോഗ ഭാരവാഹികൾ കസ്റ്റഡിയിൽ

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയെന്ന് കേസിൽ തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.

തെക്കുപുറം കരയോഗം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ഒ.പി. ബാലചന്ദ്രൻ, സെക്രട്ടറി സന്തോഷ് ചാലിയത്ത്, കൃഷ്ണൻകുട്ടി നായർ രേവതി, അരുൺ കല്ലാത്ത് തുടങ്ങി 9 പേരാണ് കസ്റ്റഡിയിൽ ഉള്ളത്. അതേ സമയം ചൂരക്കാട് ഉണ്ടായ സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ല എന്നു ഇവർ പറഞ്ഞു. ക്ഷേത്രത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി വടക്കുപുറം കരയോഗത്തിന്റെ സ്ഥലത്താണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *