അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്.
പ്രതിരോധ മന്ത്രിയായിരുന്ന ആന്‍റണിയുടെ സത്യസന്ധതയിൽ ഒരു സംശയവും ഇല്ല. മാൻ ഓഫ് പ്രിൻസിപ്പിൾസ് ആണ് ആന്‍റണി. പാർട്ടിയുടെ സമ്മർദം കാരണമാകാം മകൻ തോൽക്കുമെന്ന് ആന്‍റണി പറഞ്ഞത്.
പക്ഷേ ആന്‍റണിയോട് താൻ പറയുന്നു, ആന്‍റണിയുടെ മകനാണ് അനിൽ. അങ്ങയുടെ അനുഗ്രഹം അനിലിന് ഉണ്ടാകുമെന്ന് താൻ കരുതുന്നു. ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുകൊണ്ട് അനിൽ തനിക്ക് ബന്ധുവിനെ പോലെ ആണെന്നും രാജിനാഥ് സിംഗ് പറഞ്ഞു.