‘അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചു’: അഹമ്മദ് ദേവർ കോവിൽ

തനിക്കെതിരെ നവകേരള സദസില്‍ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ല. ഐഎന്‍എല്ലില്‍ നിന്നും പുറത്താക്കപ്പെട്ടവരുമായി ചര്‍ച്ചയില്ല.

പുറത്താക്കപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് ഏതു സമയവും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് പ്രതികരിച്ചു. മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അഹമ്മദ് ദേവർ കോവിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്താക്കാൻ പാർട്ടിയിലെ ചിലർ ശ്രമിച്ചെന്ന് അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. അവരെയാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. പുറത്താക്കപ്പെട്ടവർക്ക് ഒഴികെയുള്ളവർക്ക് പാർട്ടിയിലേക്ക് തിരിച്ചു വരാം. എന്നാൽ പാർട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണം. പുറത്താക്കിയവരുമായി ചർച്ചയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *