അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന വയോധികൻ മരിച്ചു. സ്വർണഗദ്ധ സ്വദേശി കാളി (61) ആണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് സമീപമുള്ള വനമേഖലയിൽ വിറക് ശേഖരിക്കുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
ആക്രമണം ഒഴിവാക്കാൻ ശ്രമിച്ച കാളിയെ കാട്ടാന ചവിട്ടി പരിക്കേൽപ്പിച്ചു. സംഭവ സ്ഥലത്തെത്തിയ വനപാലകരുടെ സഹായത്തോടെ കാളിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
