യു.എസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിറുത്തൽ കരാറിലെ വിയോജിപ്പുകൾ പ്രകടമാക്കി റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്നലെ മോസ്‌കോയിൽ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വെടിനിറുത്തൽ ആശയത്തെ തത്വത്തിൽ പിന്തുണയ്ക്കുന്നതായി പുട്ടിൻ ആവർത്തിച്ചു.
എന്നാൽ നിരവധി ചോദ്യങ്ങളുടെ ഉത്തരം തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും അത് പരിഹരിക്കാതെ പോരാട്ടം നിറുത്താനാകില്ലെന്നും പുട്ടിൻ വ്യക്തമാക്കി.
കരാർ എങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ചും നിരവധി ചോദ്യങ്ങൾ പുട്ടിൻ വിറ്റ്കോഫിനോട് ചോദിച്ചു.