ജർമൻ സ്റ്റാർട്ടപ്പായ ഇസാർ എയ്‌റോസ്‌പേസ് വിക്ഷേപിച്ച റോക്കറ്റ് 40 സെക്കൻഡിനുള്ളിൽ തകർന്നുവീണു. നോർവേയിലെ ആർട്ടിക് ആൻഡോയ സ്‌പേസ് പോർട്ടിൽനിന്നു കുതിച്ചുയർന്ന സ്പെക്ട്രം റോക്കറ്റാണ് സെക്കൻഡുക്കൾക്കുള്ളിൽ തകർന്നുവീണത്.
സ്പെക്ട്രം റോക്കറ്റിന്റെ വിക്ഷേപണം പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് ആദ്യഘട്ടത്തിൽതന്നെ കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, പരീക്ഷണാടിസ്ഥാനത്തിലുള്ള വിക്ഷേപണം പരാജയപ്പെട്ടാലും അതിൽനിന്ന് വിവരശേഖരണം നടത്താൻ സാധിക്കുമെന്നതിനാലാണ് വിക്ഷേപണവുമായി മുന്നോട്ടുപോകാൻ ഇസാർ എയ്റോസ്പേസിനെ പ്രേരിപ്പിച്ചത്.