സബ്സ്റ്റേഷനിൽ തീപിടിത്തം; ഹീത്രോ വിമാനത്താവളം അടച്ചു.

ഇലക്ട്രിക് സബ്‌സ്‌റ്റേഷനിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന്
ബ്രിട്ടണിലെ ഹീത്രോ വിമാനത്താവളം
താൽക്കാലികമായി അടച്ചിട്ടു.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സബ്സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ വിമാനത്താവളം അടച്ചിട്ടു.ഇതോടെ നിരവധി വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലത്തിലാണ് തീപിടിച്ച ഇലക്ട്രിക് സ്‌റ്റേഷൻ സ്ഥിതി ചെയ്യുന്നത്

ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിൽ ഒന്നാണ് ഹീത്രോ. ദിവസം രണ്ടര ലക്ഷം ആളുകളാണ് ഇവിടെ എത്തുന്നത്. ലോകത്തെ 180 കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്ന് അന്താരാഷ്ട്ര വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ദിവസം 1400 സർവീസുകളാണ് ഹീത്രോയിൽ നടക്കുന്നത്.ഫ്ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാറിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് നിലവിൽ 120 വിമാനങ്ങളാണ് വഴിതിരിച്ച് വിട്ടത്.

വിമാനത്താവളത്തിന്റ പ്രവർത്തനം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ അധികൃതർ കൂടുതൽ വ്യക്തത വരുത്തിയിട്ടില്ല.ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തേണ്ടന്നും അസൗകര്യമുണ്ടായതിന് ക്ഷമ ചോദിക്കുന്നതായും അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *