വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകിയാല്‍ പണി പോകും: മുന്നറിയിപ്പുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല

അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ഡേറ്റ് ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശവുമായി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ പുതിയ പോളിസി അനുസരിച്ചാണ് തീരുമാനം. വിദ്യാര്‍ത്ഥികളുമായി അടുത്തിടപഴകുന്ന അധ്യാപകരെ പുറത്താക്കുമെന്ന മുന്നറിയിപ്പാണ് സര്‍വ്വകലാശാല അധ്യാപകര്‍ക്ക് നല്‍കുന്നത്.

അടുത്ത മാസം മുതല്‍ നിര്‍ദ്ദേശം പ്രാബല്യത്തിലാവുമെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു. തൊഴില്‍പരമല്ലാത്ത ഒരു വിധ അടുത്തിടപഴകലും പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു. സര്‍വ്വകലാശാലയിലെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയതിന്‍റഎ അടിസ്ഥാനത്തിലാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നയം രൂപീകരിച്ചതെന്നും സര്‍വ്വകലാശാല വിശദമാക്കുന്നു.

ലൈംഗിക ദുരുപയോഗത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ഓക്സ്ഫോര്‍ഡ് വിദ്യാര്‍ത്ഥി യൂണിയന്‍ ഇത്തരം ബന്ധങ്ങള്‍ ഇവിടെ സംഭവിക്കുന്നുണ്ടെന്നാണ് വിശദമാക്കുന്നത്. അധികാരം ദുര്‍വിനിയോഗത്തിന് ഇത്തരം അടുത്തിടപഴകലുകള്‍ കാരണമാകുന്നുവെന്നാണ് യൂണിയന്‍ നേരത്തെ വിശദമാക്കിയത്.

ചിലര്‍ക്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കാന്‍ ഇത്തരം ബന്ധങ്ങള്‍ കാരണമാകുന്നുവെന്ന് യൂണിയന്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. നിലവിലെ  സര്‍വ്വകലാശാല നിയമങ്ങള്‍ ഇത്തരം ബന്ധങ്ങളെ അനുവദിക്കുന്നുണ്ട്. ഏപ്രില്‍ 17 മുതല്‍ പുതിയ പോളിസി പ്രാബല്യത്തില്‍ വരും. ജീവനക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ കുറയ്ക്കാനും കുറച്ചുകൂടി വിദ്യാര്‍ത്ഥി സൌഹൃദമാക്കാനുമാണ് പുതിയ നയമെന്നാണ് സര്‍വ്വകലാശാല വിശദമാക്കുന്നത്. 

യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടന്‍, യൂണിവേഴ്സിറ്റി കോളേജ് നോട്ടിംഹാം എന്നീ സര്‍വ്വകലാശാലകളുടെ പിന്നാലെയാണ് ഈ തീരുമാനവും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഓഫീസ് ഓഫ് സ്റ്റുഡന്‍റ്സ് കഴിഞ്ഞ മാസം മുതല്‍ ഇത് സംബന്ധിയായ ചര്‍ച്ചകളും കൌണ്‍സിലിംഗുകളുമെല്ലാം നടത്തി തുടങ്ങിയിട്ടുമുണ്ട്.

നേരത്തെ സംവിധായകൻ വിവേക് അഗ്നിഹോത്രിയെ പ്രഭാഷണം നടത്തുന്നതിൽ നിന്ന് ഓക്സ്ഫഡ് സർവകലാശാല വിലക്കിയതായി പരാതി ഉയര്‍ന്നിരുന്നു. ട്വിറ്ററിലൂടെ വിവേക് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പരിപാടിയിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സർവകലാശാല അറിയിച്ചെന്ന് സംവിധായകൻ വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *