ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തിയാകുകയാണ് ഉത്തരകൊറിയയുടെ ലക്ഷ്യം: കിം ജോങ് ഉൻ

ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുക എന്നതാണ് തന്റെ രാജ്യത്തിന്റെ പരമമായ ലക്ഷ്യമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പറഞ്ഞതായി റിപ്പോർട്ട്. രാജ്യത്തിന്റെ പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ  (ഐസിബിഎം) പരീക്ഷണം കിം പരിശോധിക്കുകയും  ആണവായുധങ്ങൾ ഉപയോഗിച്ച് യുഎസ് ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഈ പ്രഖ്യാപനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

“ആണവശക്തി കെട്ടിപ്പടുക്കുന്നത് രാജ്യത്തിന്റെയും ജനങ്ങളുടെയും അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിനാണ്. ലോകത്തിലെ ഏറ്റവും ശക്തമായ, തന്ത്രപരമായ ശക്തിയെ സ്വന്തമാക്കുക എന്നതാണ് അതിന്റെ പരമമായ ലക്ഷ്യം”. കിം പറഞ്ഞു. ലോകത്തിലെ ഏറ്റവും ശക്തമായ തന്ത്രപ്രധാനമായ ആയുധം എന്നാണ് ഹ്വാസോങ്-17നെ കിം വിശേഷിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തെ സൃഷ്ടിക്കാനുള്ള ഉത്തരകൊറിയയുടെ ദൃഢനിശ്ചയവും കഴിവും ഇത് പ്രകടമാക്കി. ബാലിസ്റ്റിക് മിസൈലുകളിൽ ന്യൂക്ലിയർ വാർഹെഡുകൾ ഘടിപ്പിക്കുന്ന സാങ്കേതികവിദ്യയിൽ ഉത്തരകൊറിയൻ ശാസ്ത്രജ്ഞർ അതിശയകരമായ കുതിച്ചുചാട്ടം നടത്തിയെന്നും കിം അഭിപ്രായപ്പെട്ടു. 

Leave a Reply

Your email address will not be published. Required fields are marked *