ലിംഗ, ലൈംഗിക സമത്വം വിദ്യാഭ്യാസം സ്കൂൾ കരിക്കുലത്തിൽ; കാനഡയിൽ തെരുവിലിറങ്ങി മാതാപിതാക്കൾ

ലിംഗ, ലൈംഗിക സ്വത്വ വിദ്യാഭ്യാസം കാനഡയിലെ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്തിയതിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് മാതാപിതാക്കൾ. ലൈംഗികവത്കരണത്തിൽ നിന്നും ലൈംഗിക പ്രബോധനത്തിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് ബുധനാഴ്ച ഗ്രേറ്റർ ടൊറൻ്റോയിൽ ആയിരക്കണക്കിന് മാതാപിതാക്കൾ  പ്രതിഷേധിച്ചത്. സിബിസി ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കുഞ്ഞുങ്ങളെ നിർബന്ധിച്ച് ട്രാൻസ്ജെൻഡറുകൾ ആക്കുകയാണെന്നും, സെക്ഷ്വൽ ഐഡൻ്റിയെപ്പറ്റി അവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇതിനിടെ പ്രതിഷേധത്തിലേക്ക് ആയുധം കൊണ്ടുവന്നവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. അതേസമയം, ഈ പ്രതിഷേധത്തിനെതിരെ ആയിരങ്ങൾ അണിനിരന്ന് മറ്റൊരു പ്രതിഷേധവും നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *