മ്യാൻമാർ ഭൂചലനത്തിൽ ആശങ്ക രേഖപ്പെടുത്തി മോദി;സാധ്യമായ എല്ലാ സഹായവും നൽകും.

മ്യാൻമാറിലും തായ്ലൻഡിലുമുള്ള ശക്തമായ ഭൂചലനത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ മോദി പറഞ്ഞു.

‘മ്യാൻമാറിലും തായ്ലൻഡിലും ഉണ്ടായ ഭൂകമ്പത്തെത്തുടർന്നുള്ള സ്ഥിതിഗതികളിൽ ആശങ്കയുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. സാധ്യമായ എല്ലാ സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്. മ്യാൻമറിലും തായ്ലൻഡിലും സർക്കാരുകളുമായി ബന്ധൻ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു എന്നും അദ്ദേഹം കുറിച്ചു.

മ്യാൻമാരിൽ തുടർച്ചയായി ഉണ്ടായ രണ്ട് ഭൂചലനത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ട് ഉള്ളത്. നൂറിലധികം പേർ മരിച്ചതായും നിരവധി പേരെ കാണാതായി എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത് . വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന് മധ്യ മ്യാൻമറിലാണ് 7.7, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *