ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ദീപാവലി വിരുന്നിൽ മദ്യവും മാംസവും; എതിർപ്പറിയിച്ച് ബ്രിട്ടനിലെ ഹിന്ദു സമൂഹം

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സംഘടിപ്പിച്ച ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രാജ്യത്തെ ഹിന്ദു സമൂഹത്തിന്റെ എതിർപ്പ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് 10 സ്ട്രീറ്റിലാണ് ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ആഘോഷത്തിൽ കമ്മ്യൂണിറ്റി നേതാക്കളും ഉന്നത രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. ദീപാലങ്കാരം, കുച്ചിപ്പുടി നൃത്തം എന്നീ കലാപരിപാടികളും അരങ്ങേറി. പ്രധാനമന്ത്രി സ്റ്റാർമർ പാർട്ടിയെ അഭിസംബോധന ചെയ്തു. അതിഥികൾക്ക് ലാംബ് കബാബ്, ബിയർ, വൈൻ എന്നിവ നൽകി. അത്താഴ മെനുവിൽ മദ്യവും സസ്യേതര വിഭവങ്ങളും ഉണ്ടെന്നറിഞ്ഞപ്പോൾ ചില ബ്രിട്ടീഷ് ഹിന്ദുക്കൾ അസംതൃപ്ചി അറിയിച്ചു.

കഴിഞ്ഞ വർഷം ഋഷി സുനക് ദീപാവലി ആഘോഷം നടത്തിയപ്പോൾ മാംസവും മദ്യവും ഒഴിവാക്കിയിരുന്നു. പ്രമുഖ ബ്രിട്ടീഷ് ഹിന്ദു പണ്ഡിറ്റായ സതീഷ് കെ ശർമ്മ പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ രം​ഗത്തെത്തി. കഴിഞ്ഞ 14 വർഷത്തോളമായി, ഡൗണിംഗ് സ്ട്രീറ്റിലെ ദീപാവലി ആഘോഷം മാംസവും മദ്യവും ഇല്ലാതെയാണ് നടത്തിയത്. ഈ വർഷത്തെ ആഘോഷത്തിൽ മദ്യവും മാംസവും ഉൾപ്പെടുത്തിയതിൽ ഞെട്ടലുണ്ടായി. പ്രധാനമന്ത്രിയുടെ ഉപദേശകർ അശ്രദ്ധയോടെയാണ് പരിപാടി നടത്തിയതെവന്നും അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Leave a Reply

Your email address will not be published. Required fields are marked *