ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവെച്ചു; മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് പിന്നാലെയാണ് രാജി

ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം ഡൊമിനിക് റാബ് പുറത്തുവിട്ടത്. ഋഷി സുനക് അധികാരമേറ്റ ശേഷം ഇതു മൂന്നാമത്തെ പ്രമുഖനാണ് രാജിവയ്ക്കുന്നത്.

റാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നുമായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്. റാബിനെതിരെയുള്ള പരാതി അന്വേഷിക്കാൻ നവംബറിൽ മുതിർന്ന അഭിഭാഷകനായ ആദം ടോളിയെ സുനക് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ടോളി അന്വേഷണ റിപ്പോർട്ട് സുനകിന് കൈമാറിയത്. അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ സുനക് തയാറായിട്ടില്ല. 

പ്രഫഷണൽ രീതിയിലാണ് പെരുമാറിയതെന്നും, എന്നാൽ മോശം പെരുമാറ്റമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയാൽ രാജിവയ്ക്കുമെന്നും റാബ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *