ഫ്രാന്‍സില്‍ ചെറുപ്പക്കാര്‍ക്ക് സൗജന്യ ഗര്‍ഭനിരോധന ഉറ; ലൈംഗിക അണുബാധകള്‍ കുറയ്ക്കുക ലക്ഷ്യം

ലൈംഗിക അണുബാധകളുടെ വ്യാപനംകുറയ്ക്കുന്നതിനായി ഫ്രാന്‍സില്‍ യുവാക്കള്‍ക്ക് ജനുവരിമുതല്‍ ഗര്‍ഭനിരോധന ഉറ സൗജന്യമായി നല്‍കും. അനാവശ്യ ഗര്‍ഭധാരണം തടയലും പദ്ധതിയുടെ പ്രധാനലക്ഷ്യമാണ്. 18-25 പ്രായക്കാര്‍ക്കാണ് ഫാര്‍മസികളില്‍നിന്ന് ഉറകള്‍ സൗജന്യമായി ലഭിക്കുക.

യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള പുതിയ കര്‍മപരിപാടികളുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് സൗജന്യം പ്രഖ്യാപിച്ചത്. ഗര്‍ഭധാരണപ്രതിരോധത്തിലെ ചെറുവിപ്ലവമെന്നാണ് അദ്ദേഹം പദ്ധതിയെ വിശേഷിപ്പിച്ചത്.

ലൈംഗികവിദ്യാഭ്യാസം ലഭ്യമാക്കുന്ന കാര്യത്തില്‍ ഫ്രാന്‍സ് ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. 2021-നും 2022-നുമിടയ്ക്ക് ലൈംഗികരോഗവ്യാപനങ്ങളില്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് ഫ്രാന്‍സിലുണ്ടായത്.

25 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനത്തിനുള്ള സൗജന്യ മാര്‍ഗങ്ങള്‍ വാഗ്ദാനംചെയ്യുന്ന പദ്ധതി ഈ വര്‍ഷം ഫ്രാന്‍സ് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *