പാക്കിസ്ഥാൻ ജയിലിൽ കഴിഞ്ഞിരുന്ന ഇന്ത്യ മത്സ്യത്തൊഴിലാളി മരിച്ചു

പാക്കിസ്ഥാൻ ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരൻ മരിച്ചു. മത്സ്യ തൊഴിലാളിയായ ബാബു മരണപ്പെട്ടെന്നാണ് പാക്കിസ്ഥാൻ അറിയിച്ചത്. 2022 മുതൽ പാക്കിസ്ഥാൻ ജയിലായിരുന്നു ബാബു. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി ഇന്ത്യൻ പൗരത്വം സ്ഥിരീകരിച്ചിട്ടും പാകിസ്ഥാൻ അധികൃതർ വിട്ടയച്ചില്ല. അതിനിടയിലാണ് മരണ വാർത്ത എത്തുന്നത്. കറാച്ചി ജയിലിൽ വെച്ച് ബാബു മരണപ്പെട്ടെന്നാണ് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ 2 വർഷത്തിനിടെ പാക്കിസ്ഥാനിൽ മരിക്കുന്ന എട്ടാമത്തെ ഇന്ത്യൻ മത്സ്യത്തൊഴിലാളിയാണ് ബാബു. അതേസമയം ശിക്ഷ പൂർത്തിയാക്കിയ 180 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാകിസ്ഥാൻ ജയിലിൽ നിന്ന് മോചനത്തിനായി കാത്തിരിക്കുകയാണ്. തടവുകാരെ നേരത്തെ വിട്ടയക്കണമെന്ന ആവശ്യം പാക്കിസ്ഥാനോട് ഇന്ത്യ നിരന്തരം ഉന്നയിക്കുന്നുണ്ട്. എന്നാൽ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല അറിയിക്കാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *