വൈറ്റ് ഹൗസിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപ് – യുക്രൈന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലൻസ്കി കൂടിക്കാഴ്ചയിൽ തർക്കമെന്ന് റിപ്പോട്ട്. യുക്രൈൻ പ്രസിഡന്റിന് നേരെ അമേരിക്കൻ പ്രസിഡന്റും വൈസ് പ്രസിഡന്റും ഗുരുതര ആരോപണങ്ങളുന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മൂന്നാം ലോക മഹായുദ്ധത്തിന് സെലൻസ്കി ശ്രമിക്കുകയാണോയെന്നതടക്കമുള്ള ചോദ്യങ്ങളാണ് ട്രംപ് ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
മാധ്യമങ്ങൾക്കുമുന്നിൽൽ നടന്ന ചർച്ചകളിൽ അതിരൂക്ഷമായ വിമർശനങ്ങളും കുറ്റപ്പെടുത്തലാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് മൈക് വാൻസും സെലൻസ്കിക്ക് നേരെ ഉന്നയിച്ചത്. കരാറിന് സമ്മതിച്ചില്ലെങ്കിൽ നിങ്ങൾ പുറത്ത് എന്നാണ് ട്രംപ് മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് സെലൻസ്കിയോട് പറഞ്ഞതെന്നും വിവരമുണ്ട്. മാത്രമല്ല തർക്കത്തിനുപിന്നാലെ സംയുക്ത വാർത്താസമ്മേളനം റദ്ദാക്കുകയും ചെയ്തു.
റഷ്യയില്‍ നിന്ന് സുരക്ഷാ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്‍റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്ന് നേരത്തേ സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമ്മർദ്ദം ശക്തമായതോടെ ഉറപ്പ് ലഭിക്കാതെ തന്നെ കരാറിന് സെലന്‍സ്കി തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടിക്കാഴ്ചയില്‍ കരാര്‍ ഒപ്പിടാനാണ് സാധ്യതയെന്നും റിപ്പോർട്ടുകളുണ്ട്.