ദക്ഷിണകൊറിയൻ സംഗീതജ്ഞനും നിർമ്മാതാവുമായ ചോയി വീസങിനെ (43) മരിച്ച നിലയില്‍ കണ്ടെത്തി. പ്രാദേശിക സമയം ആറരയോടെ സിയോളിലെ വസതിയില്‍ താരത്തെ കുടുബാംഗങ്ങളള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് കൊറിയൻ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
മരണത്തില്‍ ദുരൂഹതയൊന്നും നിലവില്‍ കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.2002-ല്‍ പുറത്തിറങ്ങിയ വീസങ്ങിൻ്റെ ആദ്യ സോള ആല്‍ബം ‘Like a Movie’ തന്നെ ഏറെ ജനപ്രീതി നേടിയിരുന്നു. പ്രൊഫോള്‍ ഉപയോഗത്തെ തുടർന്ന് 2021-ല്‍ വീസങ് ഒരു വർഷം തടവില്‍ കഴിഞ്ഞിരുന്നു.ദക്ഷിണകൊറിയൻ നടി കിം സെ റോണിനെ (24) ഫെബ്രുവരിയില്‍ സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.