ഒരു കോഴിക്കാലിന് വേണ്ടി രണ്ട് യുവതികൾ നടത്തിയ പൊരിഞ്ഞ പോരാട്ടമാണ് സൈബർ ഇടങ്ങളിൽ ചർച്ചയാകുന്നത്. കൊളംബിയയിലെ ഒരു റെസ്റ്റോറന്‍റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മോണ്ടേറിയയിലെ ഒരു കടയിലാണ് സംഭവം നടന്നത്. ഒരു യുവതിയുടെ കൈയിലിരുന്ന കോഴിക്കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്ന് പറഞ്ഞാണ് അടി തുടങ്ങിയത്. തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ് യുവതി, മറ്റേ യുവതിയെ അടിക്കുകയായിരുന്നു. പിന്നാലെ അത് ഒരു പൊരിഞ്ഞ പോരാട്ടമായി മാറി.
പരസ്പരം മുടി പിടിച്ച് വലിച്ചും വയറ്റില്‍ ചവിട്ടിയും പോരാട്ടം പുരോഗമിച്ചു പിന്നാലെ നിലത്ത് കിടന്നും ഇരുവരും പരസ്പരം തല്ലുകൂടുന്നത് വീഡിയോയില്‍ കാണാം. ആ സമയത്ത് കടയിലുണ്ടായിരുന്ന ഒരാൾ പോലും യുവതികളെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചില്ല. അതേസമയം ചിലര്‍ വീഡിയോ പകര്‍ത്തി.