ഉപാധികളോടെ വെടി നിർത്തലിന് തയാറെന്ന് റഷ്യൻ പ്രസിഡന്റ വ്ലാദിമിർ പുടിൻ അറിയിച്ചു. വെടി നിർത്തലിലൂടെ അടിസ്ഥാന പ്രശ്നങ്ങൾ പ്രഹരിക്കപ്പെടണമെന്നും വെടി നിർത്തൽ ശാശ്വത സമാധാനത്തിലേക്ക് എത്തിക്കുകയും വേണമെന്ന് പുടിൻ നിലപാടെടുത്തു.
യുക്രെയ്നിൽ 30 ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് റഷ്യ സമ്മതമറിയിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ആണ് റഷ്യൻ പ്രസിഡന്റ് തന്റെ നിലപാട് അറിയിച്ചത്.
മൂന്ന് വർഷമായി തുടരുന്ന റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ തുടർച്ചയായ സാഹചര്യത്തിലാണ് പുടിന്റെ പ്രഖ്യാപനം.