‘ഇൻഫ്ലുവൻസർ മോട്ടോതന്യ’; റഷ്യയിലെ പ്രശസ്ത മോട്ടോ വ്ലോ​ഗർ ബൈക്ക് അപകടത്തിൽ മരിച്ചു

റഷ്യയിലെ പ്രശസ്തയായ ഇൻഫ്ലുവൻസർ മോട്ടോതന്യ എന്നറിയപ്പെടുന്ന താതിയാന ഓസോലിന ബൈക്കപകടത്തിൽ കൊല്ലപ്പെട്ടു. ബിഎംഡബ്ല്യു ബൈക്ക് ട്രക്കിൽ ഇടിച്ചതിനെ തുടർന്നായിരുന്നു 38കാരിയുടെ അന്ത്യം.  തുർക്കിയിലാണ് അപകടകമുണ്ടായത്.

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്ക് റൈഡർ എന്നാണ് താതിയാന അറിയപ്പെട്ടിരുന്നത്. തുർക്കിയിലെ തുർക്കിയെ ടുഡേ എന്ന മാധ്യമമാണ് അപകടം റിപ്പോർട്ട് ചെയ്തത്. മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയിൽ യാത്ര ചെയ്യവേ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. അവളോടൊപ്പമുണ്ടായിരുന്ന തുർക്കി ബൈക്ക് യാത്രികൻ ഒനുർ ഒബുട്ട് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാമത്തെ ബൈക്ക് യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇൻസ്റ്റാഗ്രാമിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സും യൂട്യൂബിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സുമുള്ള ജനപ്രിയ മോട്ടോ വ്ലോഗർ ആയിരുന്നു താതിനായ. മോട്ടോർ സൈക്കിൾ സാഹസികതയായിരുന്നു ഇവർക്ക് പ്രിയം. തൻ്റെ അവസാന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, യൂറോപ്പിൽ പ്രവേശിക്കാൻ തനിക്ക് അനുവാദമില്ലെന്ന് മിസ് ഒസോലിന പറഞ്ഞിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *