ഇന്ത്യൻ കറിപൗ‍ഡറിന് വിലക്കുമായി നേപ്പാളും

ഹോങ്കോങ്ങിനും സിം​ഗപ്പൂരിനും പിന്നാലെ രണ്ട് ഇന്ത്യൻ കമ്പനികളുടെ കറിപൗഡറുകൾക്ക് വിലക്കേർപ്പെടുത്തി നേപ്പാളും. രാസവസ്തുവിന്റെ സാന്നിധ്യം അമിതമായ അളവിൽ കണ്ടെത്തിയതിനേത്തുടർന്നാണിത്. ഇന്ത്യൻ ബ്രാൻഡുകളായ എം.ഡി.എച്ച്., എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ കറി പൗഡർ ഉത്പന്നങ്ങൾക്കാണ് വിലക്ക്. എതിലീൻ ഓക്സൈഡിന്റെ സാന്നിധ്യം അമിതമായതിനെത്തുടർന്നാണ് നടപടി.

നേപ്പാളിലെ ഫുഡ് ടെക്നോളജി& ക്വാളിറ്റി കൺട്രോൾ വിഭാ​ഗമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. എം.ഡി.എച്ചിന്റെ മദ്രാസ് കറി പൗ‍ഡർ, സാമ്പാർ മസാല, കറി പൗഡർ എന്നിവയിലും എവറസ്റ്റിന്റെ ഫിഷ് കറി മസാല എന്നിവയിലുമാണ് എതിലീൻ ഓക്സൈഡിന്റെ അളവ് കൂടുതലായി കണ്ടെത്തിയത്.

മേൽപ്പറഞ്ഞ ഉത്പന്നങ്ങളിൽ എതിലീൻ ഓക്സൈഡിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു. വിപണിയിൽ നിന്ന് ഈ ഉത്പന്നങ്ങൾ പിൻവലിക്കണമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *