‘ഇതുവരെ 85,000 വീസകൾ നൽകി’: ഇന്ത്യക്കാരെ മാടിവിളിച്ച് ചൈന, നടപടികളിൽ ഇളവ്

ന്യൂഡൽഹി: ഈ വർഷം ഏപ്രിൽ ഒൻപതുവരെ ഇന്ത്യൻ പൗരന്മാർക്കായി 85,000ൽ അധികം വീസകൾ അനുവദിച്ചതായി ഇന്ത്യയിലെ ചൈനീസ് എംബസി. ചൈന സന്ദർശിക്കാൻ കൂടുതൽ ഇന്ത്യൻ പൗരന്മാരെ ക്ഷണിക്കുന്നുവെന്നും എക്‌സിലെ കുറിപ്പിൽ ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് പറഞ്ഞു. ഇന്ത്യൻ സന്ദർശകർക്കുള്ള വീസ പ്രക്രിയ ലളിതമാക്കുന്ന നടപടികളുടെ ഭാഗമായി, വിവിധ ഇളവുകൾ ചൈനീസ് സർക്കാർ നടപ്പാക്കിയിട്ടുണ്ട്.

ഇളവുകൾ ഇങ്ങനെ

1 വീസ ഫീസ് കുറച്ചു

2 മുൻകൂട്ടി ബുക്ക് ചെയ്യാതെ, പ്രവർത്തന ദിവസങ്ങളിൽ നേരിട്ട് വീസ സെന്ററുകളിൽ ചെന്ന് അപേക്ഷിക്കാം.

3 ബയോമെട്രിക് രേഖകൾ നൽകുന്നതിൽനിന്ന് ഹ്രസ്വകാല സന്ദർശകർക്ക് ഇളവ്.

4 പ്രോസസിങ്ങിനെടുക്കുന്ന സമയം കുറച്ച്, എത്രയും വേഗത്തിൽ വീസ അംഗീകരിക്കാനുള്ള രീതികൾ സ്വീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സംസ്‌കാരം, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഉത്സവങ്ങൾ, വിദ്യാഭ്യാസ സാധ്യതകൾ തുടങ്ങിയവ മുൻനിർത്തിയാണ് ഇന്ത്യൻ വിനോദസഞ്ചാരികളെ ചൈന വിളിക്കുന്നത്. കോവിഡ് മൂലമുണ്ടായ യാത്രാ-പഠന തടസ്സങ്ങൾ മാറി ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്ക് ചൈനയിലേക്കു പോകാനുള്ള മാർഗങ്ങൾ ഇതോടെ എളുപ്പമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *