അമേരിക്കയുടെ പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ; നാമനിര്‍‍ദേശം ചെയ്ത് ട്രംപ്

പുതിയ എഫ്ബിഐ മേധാവിയായി ഇന്ത്യൻ വംശജൻ കാഷ് (കശ്യപ്) പട്ടേലിനെ നാമനിര്‍‍ദേശം ചെയ്ത് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ തലപ്പത്തേക്ക് കാഷ് പട്ടേലിനെ നിയമിക്കുന്ന കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. കടുത്ത ട്രംപ് അനുകൂലിയായ കാഷ് പട്ടേൽ എഫ്ബിഐ അടച്ചുപൂട്ടണമെന്ന നിലപാട് വരെ പ്രഖ്യാപിച്ച വ്യക്തിയാണ്.

എഫ്ബിഐയുടെ അടുത്ത ഡയറക്ടറായി കശ്യപ് പട്ടേൽ ചുമതലയേൽക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നായിരുന്നു ട്രംപ് ശനിയാഴ്ച രാത്രി ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തത്. കാഷ് ഒരു മികച്ച അഭിഭാഷകനും അന്വേഷകനും അമേരിക്കയുടെ ആദ്യ പോരാളിയുമാണ്. അഴിമതി തുറന്നുകാട്ടാനും നീതിയെ സംരക്ഷിക്കാനും അമേരിക്കൻ ജനതയെ സംരക്ഷിക്കാനുമാണ് അദ്ദേഹം ഔദ്യോഗിക ജീവിതം മാറ്റിച്ചതെന്നും ട്രംപ് പറഞ്ഞു.

കുടിയേറ്റ പ്രശ്നങ്ങളും ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും അടക്കം അടിച്ചമര്‍ത്താൻ ലക്ഷ്യമിട്ടാണ് കാശിനെ ട്രംപ് എഫ്ബിഐ തലപ്പത്തേക്ക് എത്തിക്കുന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്‍ ട്രംപ് ഭരണത്തിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ തുടങ്ങി സുപ്രധാന പദവികൾ കാഷ് വഹിച്ചിരുന്നു.

കാനഡവഴി അമേരിക്കയിലേക്ക് കുടിയേറിയതാണ് ഗുജറാത്തി വേരുകളുള്ള കാഷിന്റെ കുടുംബം. 1980 ഫെബ്രുവരി 25ന് ന്യൂയോര്‍ക്കിലെ ഗാര‍്ഡൻ സിറ്റിയിൽ ജനിച്ച കാഷ് റിച്ച്മണ്ട് സർവകലാശാലയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കി. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിൽനിന്നായിരുന്നു രാജ്യാന്തര നിമയത്തിൽ ബിരുദം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *