20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവെച്ചത് ഇവർക്ക്, അമേരിക്കന്‍ വനിതയുടെ വില്‍പ്പത്രം വായിച്ചവര്‍ ഞെട്ടി!

പൂച്ചകളുടെ പേരില്‍ എഴുതിവച്ചത് കോടികളുടെ സ്വത്തും ബംഗ്ലാവും. സംഭവം അമേരിക്കയിലാണ്. ഫ്‌ളോറിഡയിലെ നാന്‍സി സോയര്‍ എന്ന സ്ത്രീ 20 കോടിയിലേറെ വിലമതിക്കുന്ന സ്വത്ത് എഴുതിവച്ചിരിക്കുന്നത് അവരുടെ ഏഴു വളര്‍ത്തുപൂച്ചകള്‍ക്കാണ്. സോയറുടെ ആഢംബര ബംഗ്ലാവും പൂച്ചകളുടെ പേരില്‍ എഴുതിവച്ചിരിക്കുന്നു. അവരുടെ പ്രവൃത്തിയില്‍ ബന്ധുക്കള്‍ അതൃപ്തരാണെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണു വാസ്തവം.

പൂച്ചകളായ ക്ലിയോപാട്ര, ഗോള്‍ഡ് ഫിംഗര്‍, ലിയോ, മിഡ്‌നൈറ്റ്, നെപ്പോളിയന്‍, സ്‌നോബോള്‍, സ്‌ക്വീക്കി എന്നിവയുടെ പേരിലാണ് നാന്‍സി സോയര്‍ സ്വത്ത് എഴുതി വച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് നാന്‍സി മരിച്ചത്. അടുത്തിടെയാണ് ഇവരുടെ വില്‍പത്രം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. ഫ്‌ളോറിഡയിലെ തംപയിലുള്ള കോടികള്‍ വില വരുന്ന നാന്‍സിയുടെ വീട് അവസാനത്തെ പൂച്ച മരിക്കുന്നു് വരെ മറിച്ച് വില്‍ക്കാന്‍ പോലും സാധ്യമല്ല.

വീട് വില്‍ക്കുന്നതിന് പൂച്ചകളെ കൊല്ലാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഈ വഴിയും അടച്ചാണ് നാന്‍സി വില്‍പത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് നാന്‍സിയുടെ അടുത്ത സുഹൃത്ത് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. പൂച്ചകള്‍ നാന്‍സിക്ക് പ്രിയപ്പെട്ടവയായിരുന്നു. തന്റെ മരണത്തോടെ അവ വഴിയാധാരമാവരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു നീക്കത്തിന് നാന്‍സിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ നവംബറില്‍ 84ാം പിറന്നാളിന് പിന്നാലെയാണ് നാന്‍സി മരിച്ചത്. വെറുതെ സ്വത്ത് എഴുതി വയ്ക്കുക മാത്രമല്ല പൂച്ചകളെ ദീര്‍ഘകാലത്തേക്കു പരിരക്ഷിക്കാന്‍ ആവശ്യമായ രീതിയില്‍ വലിയൊരു തുകയും പൂച്ചകള്‍ക്കായി നാന്‍സി നീക്കി വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *