12 മുന്തിരികൾ കഴിച്ച്  ആഘോഷം; വ്യത്യസ്തം ഈ ബിച്ചിലെ പുതുവത്സര രാവ്

ബി​സി 2000ൽ ​മെ​സൊ​പ്പൊ​ട്ടേ​മി​യ​യി​ലാ​ണ് ആ​ദ്യ​മാ​യി പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെന്ന് ചരിത്രം പറയുന്നു. ഇ​പ്പോ​ൾ, ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള ആ​ഘോ​ഷ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ന്യൂ ഇയർ. ഓസ്ട്രേലിയയിലെ സിഡ്നി പുതുവത്സര ആഘോഷങ്ങൾക്കു പ്രസിദ്ധമാണ്.

ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും. ചിലയിടങ്ങളിൽ പാരന്പര്യശൈലിയായിരിക്കും. ചിലത് ന്യുജെൻ ആ‍യിരിക്കും.

മെക്സിക്കോയിലെ ചില ബീച്ചുകളിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കാ​ൻ​ക​ൺ, പ്ലാ​യ ഡെ​ൽ കാ​ർ​മെ​ൻ ബീ​ച്ചു​ക​ളിലാണ് വ്യത്യസ്തമായ ആഘോഷശൈലി നിലനിൽക്കുന്നത്. ഡിസംബർ പകുതിയോടെ മെക്സിക്കോ നഗരത്തിലേക്കു സഞ്ചാരികളുടെ പ്രവാഹമായിരിക്കും. പിന്നെ, പുതുവത്സര ആഘോഷം കഴിഞ്ഞിട്ടാകും മടക്കം. 

അടിവസ്ത്രങ്ങൾ മാത്രം ധരിച്ചാണ് ബീച്ചുകളിൽ പുതുവർഷം ആഘോഷിക്കാൻ എത്തേണ്ടത്. വർണാഭമായ അടിവസ്ത്രങ്ങളാണ് ധരിക്കേണ്ടത്. മാത്രമല്ല, 12 മുന്തിരികളും കഴിക്കണം. അടിവസ്ത്രങ്ങളുടെ നിറത്തിലുമുണ്ട് കൗതുകകരമായ കാര്യങ്ങൾ. ചു​വ​പ്പ് എ​ന്നാ​ൽ സ്നേ​ഹം എന്നാണ് അർഥം.

മ​ഞ്ഞ എ​ന്നാ​ൽ പ​ണം അ​ല്ലെ​ങ്കി​ൽ ഭാ​ഗ്യം, വെ​ള്ള എ​ന്നാ​ൽ സ​മാ​ധാ​നം. അർധരാത്രിയിലാണ് 12 മു​ന്തി​രികളും ക​ഴി​ക്കേണ്ടത്. അറുപത് സെക്കൻഡിനുള്ളിലായിരിക്കണം മുന്തിരി കഴിക്കേണ്ടത്. അങ്ങനെ ചെയ്യുന്നതുകൊണ്ട് എല്ലാ മാ​സ​വും പോസിറ്റീവ് എനർജിയും ഭാ​ഗ്യ​വും ന​ൽ​കു​ന്നുവെന്നാണ് വിശ്വാസം. ഇതൊന്നുമല്ലാതെ, പാർട്ടികളും സംഗീതപരിപാടികളും കരിമരുന്നു പ്രയോഗങ്ങളും അവിടെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *