സെക്‌സ് ചെയ്യുന്നതിനിടെ ഭാര്യയെയും കാമുകനെയും പിടികൂടി; അലുമിനിയം ബാറ്റിന് ഇരുവരെയും സിക്‌സറടിച്ച് ഭര്‍ത്താവ്

വിവാഹേതരബന്ധങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിക്കുകയാണ്. വിവേതരബന്ധങ്ങളില്‍ ഏര്‍പ്പെടുകയും കുടുംബാംഗങ്ങളെ ഉപേക്ഷിച്ച് കാമുകന്റെ അല്ലെങ്കില്‍ കാമുകിയുടെ കൂടെ പോകുന്നവരുടെ എണ്ണം കൂടിവരികയാണ്. സംസ്ഥാനത്തെ ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. പറഞ്ഞുവരുന്നത് അമേരിക്കയിലുണ്ടായ സംഭവമാണ്. തന്റെ ജീവിതം തകര്‍ത്ത ഭാര്യയെയും കാമുകനെയും അലുമിനിയം ബാറ്റിനു തല്ലിച്ചതച്ച് 33കാരനായ ജോണ്‍ ഡിമ്മിങ്. ഡിമ്മിങ്ങിന്റെ ഭാര്യ ക്രിസ്റ്റി ബാര്‍ബറ്റോയും അവരുടെ സഹപ്രവര്‍ത്തകമായ കാമുകനും ലൈഗിംകബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴാണ് ഡിമ്മിങ് ഇരുവരെയും പിടികൂടുന്നതും അലുമിനിയം ബാറ്റിന് അടിച്ചുനിരത്തുന്നതും.

ഭാര്യയ്ക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്നു സംശയം തോന്നിയ ഡിമ്മിങ് നടത്തിയ അന്വേഷണമാണ് ഒടുവില്‍ അടിപിടിയില്‍ കലാശിച്ചത്. അലുമിനിയം ബാറ്റുകൊണ്ടുള്ള അടിയില്‍ കാമുകന്റെ തലയ്ക്കു ഗുരുതര പരിക്കുപറ്റി. ഭാര്യയുടെ കരഞ്ഞുകൊണ്ടു തടഞ്ഞപ്പോള്‍ ഡിമ്മിങ് അടി നിര്‍ത്തുകയായിരുന്നു. കൊല്ലാന്‍ വേണ്ടിയല്ല, ഡിമ്മിങ് അങ്ങനെ ചെയ്തത്. ചതിക്കപ്പെട്ടതിലെ കോപവും നിരാശയുമാണ് ഡിമ്മിങ്ങിനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചത്. ഡിമ്മിങ്ങിനെതിരെ വധശ്രമത്തിനു കേസ് എടുത്തിരിക്കുകയാണ് പോലീസ്. ബാര്‍ബറ്റ തന്റെ സഹപ്രവര്‍ത്തകയാണെന്നും അവര്‍ തന്നെ മദ്യപിക്കാന്‍ വിളിച്ചെന്നും തുടര്‍ന്ന് സെക്‌സ് ചെയ്‌തെന്നും കാമുകന്‍ പോലീസിനോടു പറഞ്ഞു. തങ്ങള്‍ അടുപ്പത്തിലാണെന്നും അയാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *