സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്ന് കമിതാക്കളുടെ ‘ലീല’; ചുംബന വീഡിയോ വൈറൽ

കമിതാക്കളുടെ നിരവധി വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. പ്രശസ്തി നേടാൻ ചില വ്യത്യസ്ത വീഡിയോ ഷൂട്ട് ചെയ്ത് പങ്കുവയ്ക്കാറുമുണ്ട്. ഹൈദരാബാദിൽനിന്നുള്ള കമിതാക്കളുടെ വീഡിയോ നെറ്റിസൻസിനിടയിൽ തരംഗമായി മാറുകയും വൻ പ്രതിഷേധങ്ങൾക്കു വഴിതുറക്കുകയും ചെയ്തു.

സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്നു ഗാഢമായി ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ ആണ് വൈറൽ ആയത്. പി.വി. നരസിംഹ റാവു എക്‌സ്പ്രസ് വേയിലാണു സംഭവം. രാത്രിയിൽ സഞ്ചരിക്കുന്ന കാറിൻറെ മുകളിലിരുന്നു കെട്ടിപ്പിടിക്കുകയും ഗാഢമായി ചുംബിക്കുകയും ചെയ്താണ് യുവാവിൻറെയും യുവതിയുടെയും യാത്ര. ഇരുവരും ഉറക്കെ എന്തൊക്കെയോ വിളിച്ചുപറയുന്നുമുണ്ട്. കൈകൾ വീശുന്നുണ്ട്. കാറിനുള്ളിൽ മറ്റു യാത്രക്കാരുമുണ്ട്.

അപകടകരമായ ചുംബനയാത്രയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത് പിന്നിൽ സഞ്ചരിച്ചിരുന്ന വാഹനമാണ്. തിരക്കേറിയ സിറ്റി റോഡിൽ കാറിൻറെ മുകളിലിരുന്നുള്ള പ്രണയകേളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ വൻ പ്രതിഷേധമാണ് കമിതാക്കൾക്കെതിരേ ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *